പി.ജെ. ജോസഫിന്റെ ശതാഭിഷേകം ആഘോഷിച്ചു
1571361
Sunday, June 29, 2025 7:00 AM IST
തൃശൂർ: കേരള കോണ്ഗ്രസ് ചെയർമാനും മുൻമന്ത്രിയുമായ പി.ജെ. ജോസഫ് എംഎൽഎയുടെ ശതാഭിഷേകത്തിന്റെ ഭാഗമായി കോളങ്ങാട്ടുകര ബഥനിഭവൻ വൃദ്ധമന്ദിരത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.
കേരള കോണ്ഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എം.പി. പോളി ചടങ്ങ് കേക്കുമുറിച്ച് ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി നിയോജകമണ്ഡലം വർക്കിംഗ് പ്രസിഡന്റ് തോമസ് ആളൂർ അധ്യക്ഷത വഹിച്ചു. കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
കേരള യൂത്ത് ഫ്രണ്ട് സംസ്ഥാനപ്രസിഡന്റ് കെ.വി. കണ്ണൻ, ജോണ്സണ് കാഞ്ഞിരത്തിങ്കൽ, ബഥനിഭവൻ വൃദ്ധമന്ദിരം മദർ സുപ്പീരിയർ സിസ്റ്റർ റെജിമീസ് മാത്യു, കേരള കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ജില്ലാ ജനറൽ സെക്രട്ടറി ഇട്ടിച്ചൻ തരകൻ, ജോസഫ് തരകൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്നേഹവിരുന്ന്, മധുരവിതരണം, കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.