വടക്കാഞ്ചേരി ഇനി സമ്പൂർണ തിമിരവിമുക്ത നഗരസഭ
1571348
Sunday, June 29, 2025 6:59 AM IST
വടക്കാഞ്ചേരി: നഗരസഭ ഇനി സമ്പൂർണ തിമിരവിമുക്ത നഗരസഭ. വടക്കാഞ്ചേരി ലയൺസ് ക്ലബ്ബും തൃശൂർ ആര്യ ഐ കെയർ കണ്ണാശുപത്രിയും സംയുക്തമായി നടത്തിയ "കാഴ്ച 2025' സമ്പൂർണ തിമിരവിമുക്ത നഗരസഭ പദ്ധതിയുടെ പ്രഖ്യാപനം ഇന്നലെ രാവിലെ 10 ന് പാലസ് റോഡിലെ ലയൺസ് ഹാളിൽ നടന്നു.
പദ്ധതിയുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ ്എ.പി. ജോൺസൺ അധ്യക്ഷത വഹിച്ചു. പ്രഖ്യാപനം നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ നിർവഹിച്ചു.
ഡിസ്ട്രിക്ട് ഗവർണർ ജയിംസ് വളപ്പില ഭവനനിർമാണ ധനസഹായം കൈമാറി. സൗജന്യ തിമിരരോഗ നിർണയക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ കൗൺസിലർ സന്ധ്യ കൊടക്കാടത്ത് നടത്തി.
ആര്യ കണ്ണാശുപത്രി മാർക്കറ്റിംഗ് മാനേജർ സുനീഷ്ചന്ദ്രൻ പദ്ധതി വിശദീകരിച്ചു.
നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.ആർ. അരവിന്ദാക്ഷൻ, സെക്രട്ടറി വിൽസൻ കുന്നുംപിള്ളി, സി.എ. ശങ്കരൻകുട്ടി, എ.എൻ. നസീർ, നിയുക്ത പ്രസിഡന്റ് തങ്കച്ചൻ സക്കറിയ, ചെയർപേഴ്സൺ ഫൗസിയ നസീർ, നൈസിൽ യൂസഫ് തുടങ്ങിയവർ പ്രസംഗിച്ചു.