കനത്ത മഴയിൽ വീടിന്റെ അടുക്കള തകർന്നു
1571341
Sunday, June 29, 2025 6:59 AM IST
കാളമുറി: കയ്പമംഗലത്ത് കനത്തമഴയിൽ വീടിന്റെ അടുക്കള തകർന്നുവീണു. കൂരിക്കുഴി ആശാരിക്കയറ്റം വടക്ക് കോലാന്ത്ര പത്മനാഭന്റെ ഭാര്യ സുജാതയുടെ വീടിന്റെ അടുക്കളയാണ് തകർന്നുവീണത്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഈ സമയം സുജാത മകളുടെ വീട്ടിലായിരുന്നു. സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, വാർഡ് മെമ്പർ മിനി അരയങ്ങാട്ടിൽ എന്നിവർ സ്ഥലത്തെത്തി.