ജീവിതംതന്നെ ലഹരിയാക്കണം: മാർ ഔഗിൻ കുര്യാക്കോസ്
1571351
Sunday, June 29, 2025 6:59 AM IST
തൃശൂർ: ജീവിതത്തിന്റെ ലക്ഷ്യം നേടിയെടുക്കേണ്ടതാണ് നമ്മുടെ ലഹരിയാകേണ്ടത് എന്നും ജീവിതംതന്നെ ലഹരിയാക്കി മാറ്റണമെന്നും മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത.
ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി പൗരസ്ത്യ കൽദായ സുറിയാനിസഭയുടെ ദി ബോർഡ് ഓഫ് സെൻട്രൽ ട്രസ്റ്റിസ് സംഘടിപ്പിച്ച, യൂത്ത്സ് അസോസിയേഷനും വിമൻസ് യൂത്ത്സ് അസോസിയേഷനും സംയുക്തമായി നേതൃത്വം നൽകിയ മെഴുകുതിരിപ്രദക്ഷിണത്തിന്റെ സമാപനസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മെൻസ് അസോസിയേഷൻ പ്രസിഡന്റ് സിന്റോ ജോസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വികാരി ജനറാൾ ഫാ. ജോസ് വേങ്ങാശേരി, കേന്ദ്ര ട്രസ്റ്റി ബോർഡ് ചെയർമാൻ അബി ജെ. പൊൻമണിശേരി, വിമൻസ് യൂത്ത്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി നീതു ലിന്റോ, യൂത്ത്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി നിതിൻ സണ്ണി എന്നിവർ പ്രസംഗിച്ചു.