തൃ​ശൂ​ർ: ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ​യും മ​ണ്ണു​ത്തി കൈ​ലാ​സ​നാ​ഥ സ്കൂ​ളി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ലോ​ഹി​ത​ദാ​സി​ന്‍റെ പ​തി​നാ​റാം ച​ര​മ​വാ​ർ​ഷി​ക​ദി​നം കൈ​ലാ​സ​നാ​ഥ സ്കൂ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ലോ​ഹി​ത​ദാ​സ് സ്മൃ​തി​വ​ന​ത്തി​ൽ ആ​ച​രി​ച്ചു.

സം​ഗീ​ത​സം​വി​ധാ​യ​ക​ൻ വി​ദ്യാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​യി​സ്ക  ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റും ഔ​ഷ​ധി പ​ഞ്ച​ക​ർ​മ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​മാ​യ ഡോ. ​കെ.​എ​സ്. ര​ജി​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മാ​താ​രം ജ​യ​രാ​ജ് വാ​ര്യ​ർ, ഔ​ഷ​ധി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ടി.​കെ. ഹൃ​ദീ​ക്, ന​ടി ര​മാ​ദേ​വി, കൈ​ലാ​സ​നാ​ഥ സ്കൂ​ൾ മാ​നേ​ജ​ർ സി​ജോ പു​രു​ഷോ​ത്ത​മ​ൻ, പ്രി​ൻ​സി​പ്പ​ൽ എ​സ്. അ​നി​ത, ഓ​യി​സ്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സോ​ണി പീ​റ്റ​ർ, ഓ​യി​സ്ക വ​നി​താ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഇ. ​സ​ത്യ​ഭാ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.