മലബാർ രാമൻനായർ സ്മാരക തുള്ളൽപുരസ്കാരം സമ്മാനിച്ചു
1571807
Tuesday, July 1, 2025 1:51 AM IST
ഗുരുവായൂർ: ഓട്ടൻതുള്ളൽ കലാകാരന്മാർക്കായി മണലൂർ തുള്ളൽ കളരി ഏർപ്പെടുത്തിയ മലബാർ രാമൻനായർ സ്മാരക പുരസ്കാരം കരിവെള്ളൂർ രത്നകുമാറിനും കലാമണ്ഡലം ഗോവിന്ദൻകുട്ടി സ്മൃതി പുരസ്കാരം അനീഷ് മണ്ണാർക്കാടിനും സമ്മാനിച്ചു.
പൈതൃകം കുടുംബസംഗമത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പുരസ്കാര സമർപ്പണം നിർവഹിച്ചു. യോഗാചാര്യ സംഗീത ആർ. കുറുപ്പ്, പൈതൃകം നിർവാഹ കസമിതിയംഗം കെ. സതീഷ് ബാബു എന്നിവരെ ആദരിച്ചു. പൈതൃകം കോ-ഒാർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു.
കവി രാധാകൃഷ്ണൻ കാക്കശേരി മുഖ്യപ്രഭാഷണം നടത്തി. മണലൂർ ഗോപിനാഥ്, മധു. കെ. നായർ, കെ.കെ. വേലായുധൻ, വൈശ്രവണത്ത് നാരായണൻ നമ്പൂതിരി, കെ. മോഹനകൃഷ്ണൻ, എ.കെ. ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഓട്ടൻതുള്ളൽ അരങ്ങേറ്റവും ഉണ്ടായി.