സി.എഫ്. ജോർജ് മാസ്റ്റർ സ്മാരക അവാർഡ് കെ.ആർ. ജോർജിന്
1571346
Sunday, June 29, 2025 6:59 AM IST
പാവറട്ടി: പരിസ്ഥിതി പ്രവർത്തകനും അധ്യാപകനു മായിരുന്ന സി. എഫ്. ജോർജ് മാസ്റ്ററുടെ സ്മരണാർഥം വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി എർപ്പെടുത്തിയ നാലാമത് അവാർഡ് ഒറ്റയാൾ സമരനായകൻ കെ.ആർ. ജോർജിന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ പാവറട്ടിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് പാലുവായ് ചക്രമാക്കിൽ വീട്ടിലെ ചക്കരമാവിന്റെ ചുവട്ടിൽ കൂടുന്ന സൗഹൃദസംഗമത്തിൽവച്ച് പി. സുരേന്ദ്രൻ അവാർഡ് കെ.ആർ. ജോർജിനു സമ്മാനിക്കും. 5000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്.
പത്രസമ്മേളനത്തിൽ ഗുരുവായൂർ ദേവസ്വം ചുമർചിത്രപഠനകേന്ദ്രം പ്രിൻസിപ്പൽ എം. നളിൻബാബു, പരിസ്ഥിതിപ്രവർത്തകൻ എൻ.ജെ. ജെയിംസ്, കെ.എസ്. രാമൻ, കൺവീനർ റെജി വിളക്കാട്ടുപാടം, എൻ.പി. ആൽബിൻ എന്നിവർ പങ്കെടുത്തു.