വെള്ളം നിറഞ്ഞു; ആലുംതാഴം ക്ഷേത്രത്തിൽ ഭക്തരെത്തുന്നതു ഫൈബർ ബോട്ടിൽ
1571808
Tuesday, July 1, 2025 1:51 AM IST
അന്തിക്കാട്: കനത്ത മഴയിൽ വള്ളൂർ ആലുംതാഴം മഹാവാരാഹി ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും വെള്ളം നിറഞ്ഞതോടെ ഭക്തരെ ദർശനത്തിന് കൊണ്ടുവരാൻ ക്ഷേത്രം കമ്മിറ്റിക്കാർ ഫൈബർബോട്ട് ഇറക്കി. മഴയിൽ ക്ഷേത്രത്തിന് ചുറ്റും വെള്ളം മുങ്ങി. ആഴ്ചകൾ പിന്നിട്ടിട്ടും മഴയും വെള്ളക്കെട്ടും ഒഴിയുന്നില്ല.
ഇതുമൂലം ദർശനത്തിനു വരാൻ ഭക്തർക്കു നിർവാഹമില്ലാതായി. ഇതോടെയാണു ഫൈബർ ബോട്ട് ഒരുക്കിയത്.