കെട്ടിടം ഇടിഞ്ഞുവീണ് മരണം: ബിജെപിയും കോണ്‍ഗ്രസും മാര്‍ച്ചും ധര്‍ണയും നടത്തി
1571335
Sunday, June 29, 2025 6:59 AM IST
കൊടകര: കെട്ടിടം ഇടിഞ്ഞുവീണ് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തില്‍ ബിജെപിയും കോൺഗ്രസും പ്രതിഷേധിച്ചു.
മാനദണ്ഡങ്ങള്‍ പാലിക്കാതെ ജീര്‍ണിച്ച കെട്ടിടത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ അനധികൃതമായി താമസിപ്പിച്ച് കൊലയ്ക്കുകൊടുത്ത അധികാരികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അപകടത്തില്‍ മരിച്ചവര്‍ക്ക് അര്‍ഹമായ ധനസഹായം പ്രഖ്യാപിക്കണമെന്നും ആശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്. ബിജെപി കൊടകര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടകര പഞ്ചായത്ത് ഓഫിസിലേയ്ക്ക് മാര്‍ച്ച് നടത്തി.
പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ഉദ്ഘാടനംചെയ്തു. ബിജെപി നോര്‍ത്ത് ഏരിയ പ്രസിഡന്റ് കെ.വി. ബാബു അധ്യക്ഷത വഹിച്ചു.
ചാലക്കുടി മണ്ഡലം പ്രസിഡന്റ് ടി.വി. പ്രജിത്ത്, ഏരിയ ജനറല്‍ സെക്രട്ടറി ഒ.ബി. ബിബിന്‍, വിപിന്‍ വര്‍ഗീസ്, രാജേഷ് പിഷാരിക്കല്‍, ഗിരീഷ് കുറ്റിച്ചിറ, പി.ടി.ജോസ്, ടി.ബി. ബിജേഷ്, വിപിന്‍ നാനാട്ടി എന്നിവര്‍ നേതൃത്വം നല്കി.
മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. മണ്ഡലം പ്രസിഡന്റ് വി.എം.ആന്റണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സദാശിവന്കുറുവത്ത്, എം.കെ.ഷൈന്‍, പ്രനില ഗിരീശന് എന്നിവര്‍ സംസാരിച്ചു. വി.ആര്. രഞ്ജിത്ത്, ബാബു കൊട്ടേക്കാട്ടുക്കാരന്, ബിജി ഡേവിസ്, ജോസ് കൊച്ചക്കാടന്, പി.കെ. അരൂണ്‍, സി.വി.ആന്റു, വിജയ പ്രസാദ് എന്നിവര്‍ നേതൃത്വം നല്കി.