ശുദ്ധജലവിതരണ പൈപ്പ് പൊട്ടി; പരിഹരിക്കാത്തതിൽ പ്രതിഷേധം
1572068
Wednesday, July 2, 2025 1:14 AM IST
ചാലക്കുടി: എഴുന്നള്ളത്തുപാത റോഡിൽ പാലസ് ആശുപത്രിക്കുസമീപം വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളംപോകുന്നതിന് അടിയന്തരമായി പരിഹാരംകാണുക, നഗരസഭ ഭരണാധികാരിയുടെ പ്രദേശത്തോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു എൽഡിഎഫ് 35-ാം വാർഡ് കമ്മിറ്റി പ്രതിഷേധധർണ നടത്തി.
എൽഡിഎഫ് കൺവീനർ ടി.പി. ജോണി ഉദ്ഘാടനം ചെയ്തു. പി.എം. സത്യപാലൻ അധ്യക്ഷതവഹിച്ചു. സിപിഎം ഏരിയകമ്മിറ്റി മെമ്പർ ജിൽ ആന്റണി, രാജീവ് തേവാലിൽ, എം.കെ. ചന്ദ്രൻ, റാഫി പട്ടത്ത്, ജോസ് പുല്ലൻ എന്നിവർ പ്രസംഗിച്ചു.