ഞാറ്റുവേലച്ചന്ത ആരംഭിച്ചു
1572071
Wednesday, July 2, 2025 1:14 AM IST
മേലൂർ: സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ ഞാറ്റുവേലച്ചന്ത ആരംഭിച്ചു. അഞ്ചുവരെയാണ് ചന്ത. ഞാറ്റുവേലച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഇ.കെ. കൃഷ്ണൻ നിർവഹിച്ചു. ഡയറക്ടർബോർഡ് അംഗം മധു തൂപ്രത്ത് അധ്യക്ഷത വഹിച്ചു. എൻ.ജി. സന്തോഷ്കുമാർ, അഡ്വ. പോൾ ചുങ്കൻ, ജോമോൻ നെറ്റിക്കാടൻ, സന്ധ്യ ബാബു, ബാങ്ക് സെക്രട്ടറി എം. സിന്ധു എന്നിവർ പ്രസംഗിച്ചു.
കാടുകുറ്റി: കൃഷിഭവന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഞാറ്റുവേലച്ചന്ത തുടങ്ങി. ഉദ്ഘാടനവും ആദ്യവില്പനയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ അധ്യക്ഷതവഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ബീന രവീന്ദ്രൻ, രാഖി സുരേഷ്, മോഹിനി കുട്ടൻ, ലീന ഡേവീസ് എന്നിവർ പ്രസംഗിച്ചു.
കൊടകര: പറപ്പൂക്കര പഞ്ചായത്ത് സോഷ്യല്‍ വെല്‍ഫയര്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള 11-ാമത് ഞാറ്റുവേല മഹോത്സവവും ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും അഞ്ച്, ആറ് തിയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 10.30ന് സനീഷ്കുമാര് ജോസഫ് എംഎല്‍എ ഉദ്ഘാടനംചെയ്യും.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരേയും വിവിധ മേഖലകളിലെ പ്രതിഭകളേയും ചടങ്ങില്‍ അനുമോദിക്കും. തുടര്‍ന്ന് മഴക്കാലരോഗങ്ങളും പ്രതിവിധികളും എന്ന വിഷയത്തില്‍ സെമിനാറുണ്ടാകും. പത്രസമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡന്റ് ആര്. നാരായണന്‍കുട്ടി, ഭരണസമിതി അംഗങ്ങളായ പി.കെ. പ്രസാദ്, ചന്ദ്രന് ചിറ്റിയത്ത് എന്നിവര്‍ പങ്കെടുത്തു.