നെല്ലിക്കുന്ന് തിരുനാൾ കൊടിയേറി
1572064
Wednesday, July 2, 2025 1:14 AM IST
നെല്ലിക്കുന്ന്: സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ ദുക്റാന ഊട്ടുതിരുനാളിനു വികാരി ഫാ. പോൾസണ്‍ തട്ടിൽ കൊടിയേറ്റി. നാളെയാണ് തിരുനാൾ.
അസിസ്റ്റന്റ് വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി, ഡീക്കൻ പ്രവീണ്‍ കുന്നത്ത്, ജനറൽ കണ്‍വീനർ ജോണ്സണ് അക്കര, ട്രസ്റ്റിമാരായ കെ.ഡി. ജെയിംസ്, ജോർജ് ചിറമൽ, ലിജോ ജോയ് എന്നിവർ പങ്കെടുത്തു.
ഇന്നു രാവിലെ ആറിനു ദിവ്യബലി, ലദീഞ്ഞ്, നൊവേന, തുടർന്ന് എഴുന്നള്ളിക്കൽ, നാളെ രാവിലെ ആറിനും 7.30 നും ദിവ്യബലി, ഒൻപതിന് ആഘോഷമായ റാസ കുർബാന - ഫാ. ബിൽജു വാഴപ്പിള്ളി, ഫാ. ജോണ്‍ പേരാമംഗലം എന്നിവർ കാർമികരാകും. തുടർന്നു പ്രദക്ഷിണം.
11 മുതൽ സൗജന്യ നേർച്ചഭക്ഷണവിതരണം എന്നിവയും ഉണ്ടായിരിക്കും.