ഡോക്ടേഴ്സ് ദിനാചരണം
1572061
Wednesday, July 2, 2025 1:14 AM IST
ജൂബിലി മിഷൻ
മെഡിക്കൽ കോളജിൽ ഫ്ലാഷ്മോബ്
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ഫ്ലാഷ് മോബ് നടത്തി. ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, അസോസിയേറ്റ് ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര, പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പിൽ, സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ എന്നിവർ പ്രസംഗിച്ചു.
അമലയിൽ മുതിർന്ന ഡോക്ടർമാരെ ആദരിച്ചു
തൃശൂർ: അമല മെഡിക്കൽ കോളജിൽനിന്നും വിരമിച്ച ഡോക്ടർമാർക്ക് ആദരമർപ്പിച്ച് ഡോക്ടേഴ്സ് ദിനാചരണം നടത്തി. ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. അമല മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, മുൻപ്രിൻസിപ്പൽ ഡോ. എൻ.വി. സ്വർണം എന്നിവർ പ്രസംഗിച്ചു.
ചൂണ്ടൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ
ചൂണ്ടൽ: സെന്റ് ജോസഫ്സ് ഹോ സ്പിറ്റലിൽ ഡോക്ടേഴ്സ് ഡേ ആഘോഷിച്ചു. സീനിയർ ഡോ ക്ടർമാരായ ഡോ. ജോസ്, ഡോ. റെജു റോയ്സ്, സിസ്റ്റർ ഡോ. ബെന സിഎംസി, ഡോ. ഷാജി ഭാസ്കർ, ഡോ. സി.വി. സുനിത എന്നിവരെ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ചെറുപുഷ്പം പൊന്നാടയണിയിച്ച് ആദരിച്ചു. നഴ്സിംഗ് സ്റ്റാഫ് ഫ്ലാഷ് മോബ് അവതരി പ്പിച്ചു. നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റ ർ മേഘ, ക്വാളിറ്റി ഓഫീസർ നിഷ രമേഷ് എന്നിവർ ആശംസകളർപ്പിച്ചു.
സേക്രഡ് ഹാർട്ട്
സിഎൽപി സ്കൂൾ
തൃശൂർ: സേക്രഡ് ഹാർട്ട് കോണ്വന്റ് എൽപി സ്കൂളിൽ ഡോക്ടേഴ്സ് ദിനം ആചരിച്ചു. ദന്തരോഗവിഭാഗം ഡോക്ടർ ചൈത്ര കുട്ടികളിൽ വളർത്തിയെടുക്കേണ്ട ആരോഗ്യശീലത്തെക്കുറിച്ച് സംസാരിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിനി തെരേസ് ഡോക്ടറെ ഉപഹാരം നൽകി ആദരിച്ചു. പാർവതി, ജീന ടീച്ചർ എന്നിവർ പ്രസംഗിച്ചു.
ദി ഇന്റർനാഷണൽ
സ്കൂൾ ഓഫ് തൃശൂർ
ചിറക്കേക്കോട്: ആരോഗ്യമുള്ളജനതയെ പ്രതീക്ഷയുടെ ലോകത്തിലേക്ക് നയിക്കുന്ന പോരാളികളായ ഡോക്ടർമാർക്ക് നന്ദി അറിയിച്ചുകൊണ്ട് ദി ഇന്റർനാഷണൽ സ്കൂൾ ഓഫ് തൃശൂർ ഡോ ക്ടേഴ്സ് ദിനം ആചരിച്ചു. ഡോ. എം.ആർ. അഞ്ജു മുഖ്യാതിഥി യായി. സ്കൂൾ പ്രിൻസിപ്പൽ സാനു ജോസഫ് അധ്യക്ഷത വഹി ച്ചു.
ജില്ലാ സഹകരണ
ആശുപത്രി
തൃശൂർ: ജില്ലാ സഹകരണ ആശുപത്രിയിൽ ഡോക്ടേഴ്സ് ദിനാചരണം ജൂബിലി മെഡിക്കൽ കോളജ് പ്രഫസർ ഡോ. സി.വി. ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. ആശുപത്രി വൈസ് പ്രസിഡന്റ് സത്യഭാമ അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ വർഗീസ് ജോണ്, ഡോ. ടോണി ജോണ് അക്കര, ഡോ. അനൂപ സ്റ്റാൻലി, ഡോ. മീനു മരിയ ബാബു, ഡോ. വിനീത വേണുഗോപാൽ, ഡോ. ഹരീഷ്, ഡോ. സാജൻ, ആശുപത്രി സെക്രട്ടറി എം.എസ്. സന, എ.ആർ. രാമചന്ദ്രൻ, ജോണ്സണ് ആലപ്പാട്ട്, ജേക്കബ് പോൾ തട്ടിൽ, ശരത്കുമാർ എന്നിവർ പങ്കെടുത്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. രാമദാസ് സ്വാഗതവും ഡയറക്ടർ എ.പി. ജോസ് നന്ദിയും പറഞ്ഞു.