കാർ റൗണ്ട്എബൗട്ടിൽ ഇടിച്ചുകയറി
1572067
Wednesday, July 2, 2025 1:14 AM IST
തൃശൂർ: കാർ റൗണ്ട്എബൗട്ടിൽ ഇടിച്ചുകയറി അപകടം. ഇക്കണ്ടവാര്യർ റോഡിലെ പൗരസമിതിയുടെ റൗണ്ട് എബൗട്ടാണ് ഇന്നലെ പുലർച്ചെ ചാലക്കുടി സ്വദേശിയുടെ കാർ ഇടിച്ചുതകർത്തത്. അപകടത്തിൽ മരത്താക്കര സ്വദേശിക്കു പരിക്കേറ്റു.
കാറിന്റെ മുൻവശം തകർന്നു. കാറിന്റെ മുൻവശത്തെ രണ്ടു ടയറുകൾക്കും ഗ്രിപ്പ് ഇല്ലാത്തതും റൗണ്ട് എബൗട്ടിന്റെ അശാസ്ത്രീയനിർമാണവുമാണ് അപകടത്തിനു കാരണമായതെന്നു കരുതുന്നതായി ട്രാഫിക് പോലീസ് പറഞ്ഞു.