ദേവാലയങ്ങളില്‍ തിരുനാള്‍
1572073
Wednesday, July 2, 2025 1:14 AM IST
കനകമല തീര്ഥാടകേന്ദ്രം
ദുക്റാന തിരുനാളിന് കൊടിയേറി. കൊടകര ഫൊറോന വികാരി ഫാ. ജെയ്സണ്‍ കരിപ്പായി കെടിയേറ്റം നിര്‍വഹിച്ചു. തുടര്‍ന്ന് കുര്‍ബാന, ലദീഞ്ഞ്, പള്ളിചുറ്റി പ്രദക്ഷിണം എന്നിയുണ്ടായി. സഹവികാരി ഫാ. ആശീഷ് കീരഞ്ചിറ, ജനറല്‍ കണ്‍വീനര്‍ ഷോജന്‍ ഡി.വിതയത്തില്‍, കൈക്കാരന്മാരായ ജോസ് വെട്ടുമണിക്കല്‍, ജോസ് കറുകുറ്റിക്കാരന്‍, ജോയ് കളത്തിങ്കല്‍, ജോജു ചുള്ളി, ജോയ് കുയിലാടന്, ജോ. കണ്‍വീനര്‍ വര്‍ഗീസ് കളത്തിങ്കല്‍, ഷാജു വെളിയന്‍ എന്നിവര്‍ നേതൃത്വം നല്കി.
തിരുനാള്‍ദിനമായ നാളെ രാവിലെ ഏഴിന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, ഊട്ടു വെഞ്ചരിപ്പ്, എട്ടിന് കുരിശുമുടിയില്‍ കുര്‍ബാന, 10ന് ആഘോഷമായ റാസകുര്‍ബാന. തുടര്‍ന്ന് പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം എന്നിവയുണ്ടാകും.
ചെട്ടിക്കാട് ദേവാലയം
ദുക്റാന തിരുനാൾ നാളെ. വൈകിട്ട് അഞ്ചിന് ജപമാല. 5.30ന് നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് ഫാ. എബ്നേസർ ആന്റണി കാട്ടിപ്പറമ്പിൽ മുഖ്യകാർമികനാകും. തുടർന്ന് നേർച്ച ആശിർവാദം. തിരുനാളിനോടനുബന്ധിച്ച് മാർത്തോമാ ചർച്ച് ചരിത്രമ്യൂസിയവും വിശുദ്ധന്റെ കാൽപാദംപതിഞ്ഞ സ്ഥലവും 1953ൽ സ്ഥാപിച്ച സ്മാരകസ്തൂപവും സന്ദർശിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ തിരുനാൾദിനത്തിൽ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും വെഞ്ചരിക്കുന്നതിനുള്ള സൗകര്യവുമുണ്ട്.
കോട്ടപ്പുറം മാർക്കറ്റ് കപ്പേള
വിശുദ്ധ തോമസിന്റെ തിരുനാളിനും കോട്ടപ്പുറം രൂപതാദിനാഘോഷത്തിനും കൊടിയേറി. കോട്ടപ്പുറം രൂപത വികാരി ജനറാള്‍ മോൺ. റോക്കി റോബി കളത്തിൽ കൊടിയേറ്റി. തുടർന്നുനടന്ന ദിവ്യബലിക്ക് രൂപത എപ്പിസ്കോപ്പൽ വികാരി റവ.ഡോ. ഫ്രാൻസിസ്കോ പടമാടൻ മുഖ്യകാർമികനായി. തിരുനാൾ സപ്ലിമെന്റിന്റെ പ്രകാശനം ഫാ. ആൽഫിൻ ജൂഡ്സനുനല്കി റവ.ഡോ. ഫ്രാൻസിസ്കോ പടമാടൻ നിർവഹിച്ചു.
ഇന്ന് വൈകീട്ട് 5.30ന് ദിവ്യബലിക്ക് ഗോതുരുത്ത് ഫൊറോന വികാരി ഫാ. ജാക്സൻ വലിയപറമ്പിൽ മുഖ്യകാർമികത്വംവഹിക്കും. ഫാ. ജോബി കാട്ടാശേരി പ്രസംഗിക്കും. നാളെ വൈകീട്ട് 4.30ന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് എൽപി സ്കൂളിൽനിന്ന് കപ്പേളയിലേക്ക് നടക്കുന്ന പ്രവേശന പ്രദക്ഷിണത്തിൽ ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിനൊപ്പം രൂപതയിലെ വൈദികരും അണിനിരക്കും. തുടർന്ന് ദിവ്യബലി, തുടർന്ന് ഊട്ടുനേർച്ച.