ജനറൽ ആശുപത്രിയിലെ ടോക്കണ്‍ സംവിധാനം അടിച്ചുതകർത്തു
1572058
Wednesday, July 2, 2025 1:14 AM IST
തൃശൂർ: ജനറൽ ആശുപത്രിയിലെ ഒപി ടിക്കറ്റെടുക്കുന്നതിനായുള്ള ടോക്കണ്‍ സംവിധാനം അടിച്ചുതകർത്തു. മാനസികനില തെറ്റിയ ആളാണെന്നു സൂചന.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഒപി ടിക്കറ്റ് എടുക്കുന്ന സമയം കഴിഞ്ഞെത്തിയ ആൾ ടോക്കണ്‍ എടുക്കുന്ന മെഷീനുസമീപം എത്തി. എന്നാൽ മെഷീൻ ഓഫായിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ സമീപത്തെ ഫയർ ഡിസ്റ്റിൻഗ്വിഷർ എടുത്ത് ടോക്കണ്‍ സംവിധാനം അടിച്ചുതകർക്കുകയായിരുന്നു. സംഭവമറിഞ്ഞ് സെക്യൂരിറ്റി ജീവനക്കാരും തൃശൂർ ഈസ്റ്റ് പോലീസും സ്ഥലത്തെത്തി ഇയാളെ പിടികൂടി.