ഡോക്ടേഴ്സ് ഡേ ആചരിച്ചു
1572072
Wednesday, July 2, 2025 1:14 AM IST
ചാലക്കുടി: ലയൺസ് ക്ലബ് ഡോക്ടേഴ്സ് ഡേ ആചരിച്ചു. താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെയും ലയൺസ് മെമ്പർമാരായ ഡോക്ടർമാരെയും ആദരിച്ചു. താലൂക്ക് ഗവ.ഹോസ്പിറ്റലിൽനടന്ന ചടങ്ങിൽ പ്രസിഡന്റ് ഡോ. ജോർജ് കോലഞ്ചേരി അധ്യക്ഷത വഹിച്ചു. ലയൺസ് ഇന്റർനാഷണൽ പാസ്റ്റ് മൾട്ടിപ്പിൾ കൗൺസിലിംഗ് ചെയർമാൻ സാജു പാത്താടൻ ഉദ്ഘാടനംനിർവഹിച്ചു. താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. മിനിമോൾ മുഖ്യതിഥിയായി. യോഗത്തിൽ ക്ലബ് സെക്രട്ടറി എം.ജെ. ജോബി, ട്രഷറർ പീറ്റർ, വാർഡ് കൗൺസിലർ വി.ജെ. ജോജി എന്നിവർ പ്രസംഗിച്ചു.
കുറ്റിലക്കടവ്: ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് വിദ്യാർഥികൾ ഡോക്ടമാരെ ആദരിച്ചു. പെരിഞ്ഞനം ഗവ.യുപി സ്കൂളിലെ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിലാണ് വിദ്യാർഥികൾ പെരിഞ്ഞനം കുറ്റിലക്കടവ് സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തി ഡോക്ടമാരെ ആദരിച്ച് സ്നേഹസമ്മാനങ്ങൾ നൽകിയത്. പ്രധാനാധ്യാപിക കദീജാബീ, പിടിഎ പ്രസിഡന്റ് ഇ.ആർ. ജോഷി, എസ്എംസി ചെയർമാൻ സമീർ പാറയിൽ എന്നിവർ സന്നിഹിതരായി.