സമൂഹം കുട്ടികൾക്കു നല്ല മാതൃകയാകണം: മന്ത്രി
1572065
Wednesday, July 2, 2025 1:14 AM IST
ഒല്ലൂർ: നമ്മുടെ സമൂഹം കുട്ടികൾക്കു നല്ല മാതൃകയാവണമെന്നും നല്ല മനുഷ്യനാകുകയെന്നതാണ് ഈ കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നതെന്നും റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു.
ഒല്ലൂർ സെന്റ്് മേരീസ് സ്കൂളിന്റെ മെറിറ്റ് ഡേ ഉദ്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു മന്ത്രി. പിടിഎ പ്രസിഡന്റ് ജോസ് ചാക്കോള അധ്യക്ഷത വഹിച്ചു. മേരിമാത പള്ളി വികാരി ഫാ. ജോയ് ചിറ്റിലപ്പിള്ളി, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിബിയ തെരേസ്, ലോക്കൽ മാനേജർ സിസ്റ്റർ ഹംബലിൻ, സ്റ്റാഫ് പ്രതിനിധികളായ പി.എൽ. ലിലു, ബിനി ജോർജ്, എംപിടിഎ പ്രസിഡന്റ് മിനി ഡെന്നി തുടങ്ങിയവർ പ്രസംഗിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡുകൾ മന്ത്രി വിതരണം ചെയ്തു.