പൊതുമരാമത്തുമന്ത്രിക്ക് പ്രതിഷേധ റീൽ അയച്ചു
1572055
Wednesday, July 2, 2025 1:14 AM IST
തൃശൂർ: റോഡിലെ കുഴികളിൽ വീണു മരണങ്ങളും ഗുരുതരപരിക്കേൽക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടും കുഴികൾ സമയബന്ധിതമായി അടയ്ക്കാൻ തയാറാകാത്ത പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസിനു പ്രതിഷേധ റീൽ അയച്ച് കൗൺസിലർ ജോൺ ഡാനിയൽ.
ഇരുചക്രവാഹനയാത്രക്കാരായ ദമ്പതികൾക്കു വീണുപരിക്കേൽക്കാനിടയാക്കിയ കോലോത്തുംപാടം റോഡിലെ കുഴിക്കരികിൽനിന്നാണു പ്രതിഷേധ റീൽ ചിത്രീകരിച്ച് അയച്ചുകൊടുത്തത്. റോഡുകളെക്കുറിച്ച് സന്തോഷ റീൽ ഇടുന്ന മന്ത്രിക്കു റോഡുകളുടെ ദയനീയാവസ്ഥ ബോധ്യപ്പെടുത്താനാണു പ്രതിഷേധ റീൽ അയച്ചതെന്നു ജോൺ ഡാനിയൽ പറഞ്ഞു. തൊഴിലാളികൾ റോഡിലെ കുഴിയടച്ചുപോകുമ്പോൾ ഉദ്യോഗസ്ഥരുടെ കൃത്യമായ മേൽനോട്ടം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.