വെള്ളക്കെട്ട്: ചെളിവെള്ളത്തിലിറങ്ങി പ്രതിഷേധം
1572070
Wednesday, July 2, 2025 1:14 AM IST
കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലിയില്‍ പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്ത് വെള്ളംകെട്ടിക്കിടന്ന് രോഗഭീതിപരത്തുന്നതായി പരാതി.
ടാക്സി സ്റ്റാന്‍ഡ്, ബസ് കാത്തിരിപ്പുകേന്ദ്രം, വനിത ജിംനേഷ്യം, പൊതുടോയ്ലറ്റ്, മത്സ്യ- മാംസ വിപണന കേന്ദ്രങ്ങള്‍ എന്നിവ സ്ഥിതിചെയ്യുന്നതിന് സമീപത്താണ് വെള്ളംകെട്ടിക്കിടക്കുന്നത്. വെള്ളക്കെട്ട് പരിഹരിച്ച് രോഗംപടരുന്ന സാഹചര്യം ഒഴിവാക്കാന്‍ നടപടി ഉണ്ടാകാത്തതില്‍ യൂത്ത് കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ചെളിവെള്ളത്തിലിറങ്ങിനിന്ന് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി നൈജോ ആന്റോ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പ്രതീഷ് പണ്ടാരത്തില്‍ അധ്യക്ഷതവഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ലിന്റോ പള്ളിപറമ്പന്‍, സിജില്‍ ചന്ദ്രന്, ബ്ലോക്ക് സെക്രട്ടറി കെ.എ. ഹനീഫ, ബൂത്ത് പ്രസിഡന്റ് സിബി വാസുപുരം, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ലിനോ മൈക്കിള്എന്നിവര് പ്രസംഗിച്ചു.