കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സീം ടീമിന്റെ ആശയത്തിന് ദേശീയമികവ്
1572837
Friday, July 4, 2025 6:34 AM IST
കാറളം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, നീതി ആയോഗ്, യൂണിസെഫ്, മിനിസ്റ്ററി ഓഫ് ഇന്നവേഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ സ്കൂള്‍ ഇന്നവേഷന്‍ ചാലഞ്ച് ആയ സ്കൂള്‍ ഇന്നവേഷന്‍ മാരത്തണ്‍ 2024 ല്‍ കേരളത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട 181 ടീമുകളില്‍ ഒന്നാവുകയും തുടര്‍ന്ന് ഇന്ത്യയിലെ തന്നെ ആദ്യ 1000 ടീമുകളില്‍ ഒന്നാവുകയും ചെയ്ത് കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം സിം ടീം അഭിനന്ദനാര്‍ഹമായ നേട്ടം കൈവരിച്ചു. വിദ്യാര്‍ഥികളായ എ.എസ്. അക്ബര്‍ഷാ, ടി.എസ്. സൂര്യദേവ്, സി.എഫ്. സാഹില്‍, അധ്യാപികയായ കെ.എസ്. നിജി എന്നിവര്‍ അടങ്ങുന്ന ടീമാണ് ഈ നേട്ടം കൈവരിച്ചത്.