ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു
1572821
Friday, July 4, 2025 6:34 AM IST
പുന്നംപറമ്പ്: തെക്കുംകരയിൽ ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു. തെക്കുംകര പഞ്ചായത്തിന്റെയും തെക്കുംകര കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഞാറ്റുവേലച്ചന്ത സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം.കെ. ശ്രീജ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ പി.ആർ. രാധാകൃഷ്ണൻ, വി.സി. സജീന്ദ്രൻ, സബിത സതീഷ്, പഞ്ചായത്ത് അംഗങ്ങളായ എ.ആർ. കൃഷ്ണൻകുട്ടി, കെ. രാമചന്ദ്രൻ, സിഡിഎസ് ചെയർപേഴ്സൻ അജിത സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.