ടിപ്പർ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു
1572293
Wednesday, July 2, 2025 10:40 PM IST
മണ്ണുത്തി: ദേശീയപാത വെട്ടിക്കലിൽ ടയർ മാറ്റുന്നതിനായി നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്കു പിറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. രാമവർമപുരം സ്വദേശി പണിക്കവീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ അർജുൻ കൃഷ്ണൻ(22) ആണ് മരിച്ചത്.
പീച്ചി ഡാമിലെ കെഎസ്ഇബി ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. ഗുരുതര പരിക്കേറ്റ അർജുനെ സ്വകാര്യആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അമ്മ: ജിഷ. സഹോദരി: അമൃത കൃഷ്ണൻ.