കെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ചു
1572294
Wednesday, July 2, 2025 10:40 PM IST
ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ കെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ചു. പോട്ട മഠത്തിൽ പരേതനായ വേണു ഭാര്യ ഇന്ദിര(75)യാണ് മരിച്ചത്. ലോട്ടറി തൊഴിലാളിയാണ്.
ഇന്നലെ രാവിലെയാണ് സംഭവം. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രണ്ടിന് നഗരസഭ ക്രിമറ്റോറിയത്തിൽ. മക്കൾ: ശ്രീദേവി, ശ്രീലത. മരുമക്കൾ: ജയൻ കണക്കശേരി, ഷിബു കുന്നുമ്മേൽ (സിപിഐ പോട്ട ബ്രാഞ്ച് സെക്രട്ടറി).