ഗുരുവായൂരപ്പന് വഴിപാടായി ടാങ്കർ ലോറി
1572403
Thursday, July 3, 2025 2:02 AM IST
ഗുരുവായൂർ: ക്ഷേത്രത്തിൽ വഴിപാടായി പുതിയ ടാങ്കർ ലോറി സമർപ്പിച്ചു. കുടിവെള്ള വിതരണത്തിനായി 12,000 ലിറ്റർ ശേഷിയുള്ള ടാങ്കർ ലോറിയാണു സമർപ്പിച്ചത്. അങ്കമാലി കറുകുറ്റി ആഡ്ലക്സ് മെഡിസിറ്റി ആൻഡ് കണ്വൻഷൻ സെന്റർ ഗ്രൂപ്പാണ് ലോറി സമർപ്പണം നടത്തിയത്.
ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ആഡ്ലക്സ് മെഡിസിറ്റി ആൻഡ് കണ്വൻഷൻ സെന്റർ എംഡി പി.ഡി. സുധീശനിൽനിന്ന് വാഹനത്തിന്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി.
പി.ഡി. സുധീശനെ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പൊന്നാടയണിയിച്ചു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നന്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശൻ നന്പൂതിരിപ്പാട്, സി. മനോജ്, കെ.പി. വിശ്വനാഥൻ, മനോജ് ബി. നായർ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുണ്‍കുമാർ, ഡിഎ കെ.എസ്. മായാദേവി, ദേവസ്വം മരാമത്ത് എക്സി. എൻജിനീയർ എം.കെ. അശോക് കുമാർ, പിആർഒ വിമൽ ജി. നാഥ് എന്നിവർ പങ്കെടുത്തു.