വിശപ്പുരഹിത തൃശൂർ; മന്ന പദ്ധതി മൂന്നാംവർഷത്തിലേക്ക്
1572417
Thursday, July 3, 2025 2:03 AM IST
തൃശൂർ: വിശപ്പുരഹിതനഗരമെന്ന ആശയം മുൻനിർത്തി കോർപറേഷന്റെ ആഭിമുഖ്യത്തിൽ ലയണ്‍സ് ക്ലബ് ഇന്റർനാഷണൽ 318 ഡിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന മന്ന പദ്ധതി മൂന്നാംവർഷത്തിലേക്കു കടന്നതിന്റെ ഉദ്ഘാടനം മേയർ എം.കെ. വർഗീസ് നിർവഹിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശക്തൻ സ്റ്റാൻഡിനു സമീപം ഒരുക്കിയ പന്തലിൽ രണ്ടുവർഷമായി ലയണ്‍സ്ക്ലബിന്റെ നേതൃത്വത്തിലാണു ദിവസവും ഉച്ചയ്ക്ക് അഞ്ഞൂറോളംപേർക്കു ഭക്ഷണം വിതരണംചെയ്യുന്നത്.
കേരള ലയണ്‍സ് മൾട്ടിപ്പിൾ സെക്രട്ടറി ജെയിംസ് വളപ്പില, വൈസ് ഗവർണർമാരായ സുരേഷ് വാര്യർ, അഷ്റഫ്, ഹങ്കർ കോ ഓർഡിനേറ്റർ പ്രദീപ് മേനോൻ തുടങ്ങിയർ പങ്കെടുത്തു.