മൂക്ക് പൊത്തിക്കോ; വിസർജ്യംനിറഞ്ഞ് മാള കെഎസ്ആർടിസി ബസ് സ്റ്റാൻഡ്
1572410
Thursday, July 3, 2025 2:02 AM IST
മാള: മൂക്കുപൊത്തിയേ മാള കെ എസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നും ബസ് കയറാനാകൂ. സമീപ പ്രദേശത്തുള്ളവരുടെ അവസ്ഥയും ഭിന്നമല്ല.
ഇവിടുത്തെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു പരിസരത്തെ പറമ്പിലേക്ക് ഒഴുകുന്നതാണു കാരണം. സ്റ്റാൻഡിനു പരിസരത്ത് ഭക്ഷണശാലകൾ അടക്കം നിരവധി സ്ഥാപനങ്ങളും പ്രവർത്തി ക്കുന്നതാണ്. കൂടാതെ സ്റ്റാൻഡിൽ നിത്യംവരുന്ന യാത്രക്കാർ മൂക്കുപൊത്തി നിൽക്കേണ്ട സ്ഥിതിയിലാണ്.
പരിസരവാസികൾ പലപ്രാവശ്യം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ഉദ്യോഗസ്ഥരോട് ഈ വിഷയം പറഞ്ഞിട്ട് പ്രയോജനമുണ്ടായില്ല. പൊയ്യ പഞ്ചായത്ത് ഹെൽത്ത് ഉദ്യോഗസ്ഥന്മാരെ വിവരം അറിയിക്കുകയും ഇവർ സ്റ്റാൻഡിൽ എത്തി പരിശോധന നടത്തുകയും ചെയ്തു.
തുടർന്ന് അടിയന്തരമായി സെപ്റ്റിക് ടാങ്ക് ക്ലീൻ ആക്കി പരിസരത്ത് വൃത്തിയാക്കണമെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നാൽ പുല്ലുവില കൽപ്പിക്കാത്ത നിലപാടിലാണ് കെഎസ് ആർടിസി.
ഈ നിലപാടിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും അടിയന്തരമായി സെപ്റ്റിക് ടാങ്കിലെ മാലിന്യം നീക്കം ചെയ്യണമെന്നും പരിസരങ്ങൾ വൃത്തിയാക്കണമെന്നും മാള പ്രതികരണവേദി പ്രസിഡന്റ്് സലാം ചൊവ്വര ആവശ്യപെട്ടു.