പോലീസ് സ്റ്റേഷനിലേക്ക് പ്രകടനംനടത്തി
1572841
Friday, July 4, 2025 6:34 AM IST
ചേർപ്പ്: പരാതിനൽകാനെത്തിയ പട്ടികജാതിക്കാരനായ ചുമട്ടുതൊഴിലാളിയെ സബ് ഇൻസ്പെക്ടർ മർദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് പ്രകടനംനടത്തി. മുത്തുള്ളിയാൽ തോപ്പ് തെക്കേമഠത്തിൽ സുരേഷി(48)നെ മർദിച്ച സംഭവത്തിൽ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രകടനംനടത്തിയത്. ചേർപ്പ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.വി. സഹദേവൻ, എം.എച്ച് സഗീർ, പഞ്ചായത്തംഗം നെസീജ മുത്തലിഫ്, ടി.കെ. ഷൈജു എന്നിവർ നേതൃത്വം നൽകി.