ഗ്രാമികയിൽ അടിയന്തരാവസ്ഥ അനുഭവങ്ങൾ നാളെ
1572824
Friday, July 4, 2025 6:34 AM IST
മാള: അടിയന്തരാവസ്ഥയ്ക്ക് അമ്പതാണ്ട് പൂർത്തിയാകുന്ന സാഹചര്യത്തിൽ കുഴിക്കാട്ടുശേരി ഗ്രാമിക ചർച്ചാവേദി പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു.
നാളെ വൈകീട്ട് നാലിന് മുൻ നക്സലൈറ്റ് പ്രവർത്തകനും ഗ്രാമികയുടെ പ്രസിഡന്റുമായ പി.കെ. കിട്ടൻ, അടിയന്തരാവസ്ഥയിൽ 17 മാസക്കാലത്തെ ജയിൽവാസത്തിന്റേയും ഒരു മാസത്തിലേറെ നീണ്ട തൃശൂരിലെ കോൺസൻട്രേഷൻ ക്യാമ്പിലേയും അനുഭവങ്ങൾ പങ്കുവക്കുന്നു.
അടിയന്തരാവസ്ഥ തടവുകാരനും സിപിഐ - എംഎൽ റെഡ്ഫ്ലാഗ് സംസ്ഥാന സെക്രട്ടറിയുമായ പി.സി. ഉണ്ണിച്ചെക്കൻ അധ്യക്ഷനാകും.