കാരൂർ മഠം ശിവക്ഷേത്രം കൈമാറണം
1572823
Friday, July 4, 2025 6:34 AM IST
കൊടുങ്ങല്ലൂർ: കാരൂർ മഠം ശിവക്ഷേത്രം കാരൂർ കുടുംബത്തിനു കൈമാറാൻ ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് കോടതി ഉത്തരവായതായി കാരൂർ നന്ദകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
900 വർഷം പഴക്കമുണ്ടെന്നു കരുതുന്ന ക്ഷേത്രം കള്ളആധാരമുണ്ടാക്കി ശാന്തിക്കാർ തട്ടിയെടുക്കുകയായിരുന്നുവെന്നാണു കേസ്. ശാന്തിക്കാർക്കു ദാനമായാണു കാരൂർ കുടുംബം ഭൂമി നൽകിയതെന്നും ആ സമയത്ത് ക്ഷേത്രമുണ്ടായിരുന്നില്ലെന്നും ശിവപ്രതിഷ്ഠ നടത്തിയതു തങ്ങളാണെന്നുമുള്ള ശാന്തിക്കാരുടെ വാദം കോടതി തള്ളിയതായും കാരൂർ നന്ദകുമാർ പറഞ്ഞു. 150 വർഷംമുന്പ് തേവരുടെ പേരിൽ ഭൂമി സമർപ്പിച്ചതിന്റെ രേഖകൾ പുതുക്കിക്കൊണ്ടിരിക്കുകയാണെന്നും നന്ദകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.