നെടുമ്പാള്‍ പാടത്തെ വെള്ളക്കെട്ടില്‍ വയോധിക മരിച്ചനിലയില്‍
1572579
Thursday, July 3, 2025 11:24 PM IST
പറപ്പൂക്കര: നെടുമ്പാള്‍ പാടത്തെ വെള്ളക്കെട്ടില്‍ വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തി. നെടുമ്പാള്‍ സ്വദേശി ഞാറ്റുവെട്ടി വീട്ടില്‍ പരേതനായ ചന്ദ്രന്റെ ഭാര്യ ഓമന (69) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് നെടുമ്പാള്‍ തെക്കുമുറി പാടത്തെ വെള്ളക്കെട്ടില്‍ ഓമനയെ മരിച്ചനിലയില്‍ കണ്ടത്. പുതുക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: തുഷാര, തുജേഷ്. മരുമകന്: ബിജു.