മയക്കുമരുന്ന് കച്ചവടക്കാരനെ കരുതല്തടങ്കലിലാക്കി
1573471
Sunday, July 6, 2025 7:08 AM IST
ചാലക്കുടി: മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വില്പനനടത്തുന്നവരേ നിയമപ്രകാരം തടങ്കലിലാക്കുന്നതിന്റെ ഭാഗമായി പരിയാരം സ്വദേശി അറയ്ക്കൽവീട്ടിൽ മാർട്ടിൻ(34)ന് ഒരുവർഷം ശിക്ഷവിധിച്ചു.
മാർട്ടിനെ ചാലക്കുടി പരിയാരത്തുനിന്ന് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ച് ഉത്തരവ് നടപ്പിലാക്കും. മാർട്ടിൻ അന്യസംസ്ഥാനങ്ങളിൽനിന്ന് നിരോധിത മയക്കുമരുന്നുകളും ലഹരിവസ്തുക്കളും ജില്ലയിലെത്തിച്ച് ചില്ലറവിൽപന നടത്തുന്നയാളാണ്.
മാർട്ടിനെതിരേ മയക്കുമരുന്നുമായി ബന്ധപ്പെട്ട ആറ് ക്രമിനൽകേസുകളും കൂടാതെ ചാലക്കുടി പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും പൊതു സ്ഥലത്ത് പരസ്യമായി മദ്യപാനം നടത്തിയ കേസും മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തി ചെയ്തതിനുള്ള കേസുമുണ്ട്.
ചാലക്കുടി സിഐ എം.കെ. സജീവ്, എസ്ഐ ടി.വി. ഋഷിപ്രസാദ്, എഎസ്ഐ സജീഫ്ഖാൻ, സിപിഒ പി.എസ്. വർഷ, എഎസ്ഐഎ യു. റെജി എന്നിവർ പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.