അന്‍പത് മെഡിക്കല്‍ ക്യാമ്പുകള്‍ പിന്നിട്ട് ഇരിങ്ങാലക്കുട സേവാഭാരതി
1573468
Sunday, July 6, 2025 7:08 AM IST
ഇരിങ്ങാലക്കുട: സേവാഭാരതിയുടെ അമ്പതാമത്തെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ഉദ്ഘാടനംചെയ്തു. സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു അധ്യക്ഷനായി.
ആര്‍എസ്എസ് ഉത്തരപ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന് സേവാസന്ദേശംനല്കി. കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി, ഡോ. ജോസഫ്, രാജലക്ഷ്മി, ഹരികുമാര്‍ തളിയാക്കാട്ടില് എന്നിവര്‍ പങ്കെടുത്തു. സേവാഭാരതിക്കായി അന്‍പതാമത്തെ ക്യാമ്പ് നടത്തിയ ഐ ഫൗണ്ടേഷന്റെ ശിവന് ഉപഹാരംകൈമാറി.