പ്രഥമ ഗോപിനാഥം പുരസ്കാരം കലാമണ്ഡലം ശിബി ചക്രവര്‍ത്തിക്ക്
1573482
Sunday, July 6, 2025 7:08 AM IST
ഇരിങ്ങാലക്കുട: കഥകളിനടനും ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം കഥകളി വേഷവിഭാഗം മേധാവിയുമായിരുന്ന കലാനിലയം ഗോപിനാഥന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തുന്ന പ്രഥമ ഗോപിനാഥം പുരസ്കാരം പ്രഖ്യാപിച്ചു. യുവ കഥകളിനടന് കലാമണ്ഡലം ശിബി ചക്രവര്‍ത്തിക്കാണ് പുരസ്കാരം.
10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇരിങ്ങാലക്കുടയില്‍ നടന്ന ചടങ്ങില്‍ കഥകളി ആചാര്യന് ഡോ. സദനം കൃഷ്ണന്‍കുട്ടി പുരസ്കാരപ്രഖ്യാപനം നിര്‍വഹിച്ചു. 26നു കലാനിലയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും.
ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവാണ് പ്രഥമ പുരസ്കാരം സ്പോണ്സര് ചെയ്തിരിക്കുന്നത്.