മുല്ലശേരി ഉപജില്ല പ്രതിഭാസംഗമം
1573461
Sunday, July 6, 2025 7:07 AM IST
പാവറട്ടി: തൃശൂർ ജില്ലാപഞ്ചായത്ത് മുല്ലശേരി വിദ്യഭ്യാസ ഉപജില്ലയിൽനിന്നും മികച്ച വിജയം നേടിയ വിദ്യാർഥികളെ പ്രതിഭാസംഗമത്തിൽ ആദരിച്ചു.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ 260 വിദ്യാർഥികളെയാണ് പ്രതിഭാസംഗമത്തിൽ ആദരിച്ചത്. നൂറുശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
മുല്ലശേരി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന പ്രതിഭാസംഗമത്തിൽ ജില്ലാ പഞ്ചായ ത്തംഗം ബെന്നി ആന്റണി അധ്യക്ഷത വഹിച്ചു. മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ദിൽന ധനേഷ്, ജിയോ ഫോക്സ്, കൊച്ചപ്പൻ വടക്കൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. വി.എം. മുഹമ്മദ് ഗസാലി, ഡിഇഒ ഇൻചാർജ് ഷീബ ചാക്കോ, മുല്ലശേരി ഗവ. എച്ച്എസ്എസ് പിടിഎ പ്രസിഡന്റ് എൻ.ആർ. അജിത്പ്രസാദ് എന്നിവർ പ്രസംഗിച്ചു.