ആരോഗ്യമന്ത്രിക്കു പ്രതിഷേധറീത്തുമായി യുവമോർച്ച
1573050
Saturday, July 5, 2025 1:37 AM IST
തൃശൂർ: മന്ത്രി വീണാ ജോർജിനു പ്രതിഷേധറീത്ത് സമർപ്പിച്ച് യുവമോർച്ച പ്രതിഷേധം. കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് ബിന്ദു മരണപ്പെട്ടതു കേരളത്തിന്റെ ആരോഗ്യമേഖലയിലുണ്ടായ കനത്ത വീഴ്ചയാണെന്നും ഉത്തരവാദിയായ മന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവമോർച്ച രംഗത്തുവന്നത്. ഡിഎംഒ ഓഫീസിലേക്കു മാർച്ച് നടത്തിയ പ്രവർത്തകർ ഡിഎംഒയുടെ സീറ്റിൽ റീത്തുവച്ചാണ് പ്രതിഷേധം അറിയിച്ചത്.
ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റുമാരായ രാഹുൽ നന്തിക്കര, വിമൽ, ജില്ലാ സെക്രട്ടറി മനു പള്ളത്ത്, നന്ദകുമാർ, നിമേഷ് എന്നിവർ നേതൃത്വം നൽകി.