ദേവമാതയിൽ അവാർഡ് ഡേ ആഘോഷിച്ചു
1573041
Saturday, July 5, 2025 1:37 AM IST
തൃശൂർ: ദേവമാത സിഎംഐ പബ്ലിക് സ്കൂളിൽ അവാർഡ് ഡേ ആഘോഷിച്ചു. തൃശൂർ അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റത്തോഡ് ഉദ്ഘാടനം ചെയ്തു.
സിഎംഐ ദേവമാത പ്രൊവിൻഷ്യൽ റവ.ഡോ. ജോസ് നന്തിക്കര, യുപിഎസ്സി പരീക്ഷയിൽ 87-ാം റാങ്ക് നേടിയ ടി.എസ്. ശിശിര, സ്കൂൾ ഡയറക്ടർ ഫാ. സന്തോഷ് മുണ്ടൻമാണി, ദേവമാത സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോയ്സ് എലവത്തിങ്കൽ, സ്കൂൾടോപ്പർ അതുൽ വെളിയത്ത്, സ്കൂൾ മുൻലീഡർ നെൽസണ്‍ ഡാനി ചിറമ്മൽ, അധ്യാപിക എലിസബത്ത് ചെറിയാൻ, വിദ്യാർഥി ലീഡർമാരായ ആന്റോ ജോർജ്, ജീസൽ റോസ് എന്നിവർ പ്രസംഗിച്ചു.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഉയർന്ന മാർക്ക് നേടിയവർക്കും അസോസിയേറ്റ് സിഎംഐ സ്പോണ്സർ ചെയ്യുന്ന ജില്ലയിലെ ഗവ., എയ്ഡഡ് സ്കൂളിലെ വിദ്യാർഥികൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു. എസിഎംഐ സ്കോളർഷിപ്പ് വിദ്യാർഥികൾക്കുവേണ്ടി എംഐ ലാബ് ഒരുക്കുന്നതിനു സൗത്ത് ഇന്ത്യൻ ബാങ്ക് നൽകിയ അഞ്ചുലക്ഷം രൂപയുടെ ചെക്ക് എസിഎംഐ പ്രസിഡന്റ് ജോ ജോസ് റാഫേൽ ഏറ്റുവാങ്ങി.