പാതാളക്കുഴികൾ മൂടി
1573049
Saturday, July 5, 2025 1:37 AM IST
തൃശൂർ: ജൂബിലി മിഷൻ ആശുപത്രിക്കുമുൻപിലെ പാതാളക്കുഴികൾ മൂടി. ദീപിക വാർത്തയെതുടർന്നാണ് നടപടി. നഗരത്തിലെ പൊതുമരാമത്തുറോഡുകളുടെ ദയനീയസ്ഥിതിയെക്കുറിച്ച് രണ്ടിന് ദീപിക ’കുഴികളിൽ മണ്ണിടൽ, കണ്ണിൽ പൊടിയിടൽ’ എന്ന തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുപിറകെയാണ് കുഴികൾ മൂടിയത്.
തൃശൂർ - കുട്ടനെല്ലൂർ റോഡിൽ ജൂബിലി മിഷൻ ആശുപത്രിവളവിലാണ് ഭീമൻകുഴികൾ രൂപപ്പെട്ടിരുന്നത്. അത്യാഹിതനിലയിലുള്ളവർ ഉൾപ്പെടെ നിരവധി രോഗികൾ ദിനവും വരുന്ന ആശുപത്രിയായിട്ടുപോലും റോഡിന്റെ ദയനീയസ്ഥിതി പരിഹരിക്കാൻ അധികാരികൾ മുന്നോട്ടുവരാത്ത സാഹചര്യമായിരുന്നു. ഡിവിഷൻ കൗണ്‍സിലർ ലീല വർഗീസും വാഴനട്ടു പ്രതിഷേധിച്ചിരുന്നു.