കൗണ്‍സിലർമാർക്കു പിഴ രാഷ്ട്രീയപ്രേരിതമെന്ന്
1573042
Saturday, July 5, 2025 1:37 AM IST
തൃശൂർ: കോർപറേഷൻ പരിധിയിലെ തോടുകൾ വൃത്തിയാക്കതിന്റെ പേരിൽ സമരംചെയ്ത കൗണ്‍സിലർമാർക്കു പിഴചുമത്തിയതു രാഷ്ട്രീയപ്രേരിതമെന്നു തെളിഞ്ഞെന്നു കൗണ്‍സിലർ ജോണ്‍ ഡാനിയൽ. മുനിസിപ്പാലിറ്റി നിയമപ്രകാരം 5,000 രൂപവീതമാണ് പിഴ ചുമത്തിയത്. രാഷ്ട്രീയപാർട്ടികളുടെ പൊതുയോഗങ്ങൾ നടക്കുന്പോഴുള്ള മാലിന്യങ്ങൾ നീക്കാത്തതിനോ അലക്ഷ്യമായി മാലിന്യങ്ങൾ നിക്ഷേപിച്ചതിനോ ഇതുവരെ പിഴ ചുമത്തിയിട്ടില്ലെന്നു വിവരാകാശരേഖകൾ വ്യക്തമക്കുന്നു. മേയറും സിപിഎം നേതാക്കളും സമ്മർദംചെലുത്തിയാണു പിഴ ചുമത്തി നോട്ടീസ് അയച്ചത്.
മുൻപ് സമരങ്ങൾ നടന്നപ്പോൾ ഉപയോഗിക്കാത്ത അധികാരമാണു മേയർ ഉപയോഗിച്ചത്. കൗണ്‍സിലർമാർക്കുനേരെ നടപടിയെടുക്കാൻ കാട്ടിയ ശുഷ്കാന്തി റോഡുകളുടെ കുഴിയടയ്ക്കുന്നതിലും മാലിന്യ പ്ലാന്റുകൾ പ്രവർത്തിപ്പിക്കുന്നതിലും കാട്ടിയിരുന്നെങ്കിൽ ജനങ്ങളുടെ ബുദ്ധിമുട്ടിനു പരിഹാരമുണ്ടാകുമായിരുന്നു. ജനകീയസമരങ്ങൾക്കുനേരേയുള്ള മേയറുടെ വൈരാഗ്യത്തിനു മാസങ്ങളുടെ ആയുസാണുള്ളതെന്നും ജോണ്‍ ഡാനിയൽ പറഞ്ഞു.