ലഹരിവിരുദ്ധദിനാചരണം
1573058
Saturday, July 5, 2025 1:37 AM IST
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ആന്റി നര്‍ക്കോട്ടിക്സ് സെല്‍, ഐക്യുഎസി, എന്‍എസ്എസ്, സൈക്കോളജി വിഭാഗം എന്നിവ സംയുക്തമായി ലഹരിവിരുദ്ധദിനാചരണം സംഘടിപ്പിച്ചു. കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ ഉദ്ഘാടനംചെയ്തു. തൃശൂര്‍ റൂറല്‍ ഡിസ്ട്രിക്ട് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.ആര്. ബിജോയ് ലഹരിവിരുദ്ധസന്ദേശംനല്കി. പ്രിന്‍സിപ്പല്‍ ഡോ.കെ.എല്‍. ജോയ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ. കരുണ, എന്നിവര്‍ പ്രസംഗിച്ചു.
ചാലക്കുടി: സേക്രഡ് ഹാർട്ട് കോളേജ് എൻഎസ്എസ് യൂണിറ്റ് 76, 84 എന്നിവയുടെ ആഭിമുഖ്യത്തിൽ കോളേജിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു. ചാലക്കുടി എക്സെെസ് ഇൻസ്പെക്ടർ എം.എൽ. റാഫേൽ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഐറിൻ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. പ്രിൻസി ആന്റോ എന്നിവർ നേതൃത്വംനൽകി.
പെരിഞ്ഞനം: ലഹരി വിമുക്ത പെരിഞ്ഞനം എന്ന ലക്ഷ്യത്തോടെ പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ലഹരിവിരുദ്ധ ജനകീയ കാമ്പയിൻ സംഘടിപ്പിച്ചു. കാമ്പയിൻ ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനിത മോഹൻദാസ് അധ്യക്ഷത വഹിച്ചു. റിട്ട. സബ് ഇൻസ്പെക്ടർ സുവൃതകുമാർ ബോധവത്കരണ ക്ലാസ് നയിച്ചു. ഇ.ആർ. ഷീല, പ്രിൻസിപ്പൽ അനിൽ പ്രസംഗിച്ചു.