കേരള കോണ്‍ഗ്രസ് സമരത്തിലേക്ക്
1573055
Saturday, July 5, 2025 1:37 AM IST
ആളൂര്‍: ആളൂര്‍ ജംഗ്ഷന്റെ വികസനത്തിനും മോടി പിടിപ്പിക്കുന്നതിനും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എംഎല്‍എ ആയിരുന്ന തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായി അനുവദിച്ച രണ്ടുകോടി രൂപ നഷ്ടപ്പെടുത്തുന്ന സമീപനമാണ് എല്‍ഡിഎഫിന്റെതെന്ന് കേരള കോണ്‍ഗ്രസ് ആളൂര്‍ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
ഇതിനെതിരേ വീണ്ടും സമരരംഗത്തിറങ്ങാന്‍ ആളൂരില്ചേര്ന്ന കേരള കോണ്‍ഗ്രസ് മണ്ഡലംതല കുടുംബസംഗമം തീരുമാനിച്ചു. കുടുംബസംഗമം സംസ്ഥാന ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നൈജു ജോസഫ് ഊക്കന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി മിനി മോഹന്‍ദാസ് മുഖ്യപ്രഭാഷണംനടത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സേതുമാധവന് പറയംവളപ്പില്‍, ഭാരവാഹികളായ ജോബി മംഗലന്‍, ജോജോ മാടവന, ഷീല ഡേവിസ് ആളൂക്കാരന്‍, ജോര്‍ജ് കുറ്റിക്കാടന്‍, തോമസ് തുളുവത്ത്, റാന്‍സി സണ്ണി മാവേലി, ടി.എ. തോമസ് തോട്ട്യാന്‍, നെല്‍സണ്‍ മാവേലിതുടങ്ങിയവര് പ്രസംഗിച്ചു.