ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞു
1572934
Friday, July 4, 2025 11:02 PM IST
പഴയന്നൂർ: വടക്കേത്തറ കാക്കരകുന്നിൽ പശുപരിപാലകനായ വയോധികൻ മരണപ്പെട്ടു. കാക്കരക്കുന്ന് ചോലയിൽ കുമാരൻ (62) നാണ് മരിച്ചത്. ഇദ്ദേഹം പരിപാലിച്ചുവന്നിരുന്ന പശുവിനെ തൊഴുത്തിൽ ചത്ത നിലയിലും കാണപ്പെട്ടു. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. അയൽപക്കത്തെ പരേതനായ ശശിധരൻ എന്ന ആളുടെ പുരയിടവും കന്നുകാലികളേയും നോക്കി പരിപാലിക്കുന്നതു കുമാരനായിരുന്നു.
പതിവുപോലെ പുരയിടത്തിലേക്ക് പോയ കുമാരൻ ഏറെ കഴിഞ്ഞിട്ടും രിച്ചെത്താതായപ്പോൾ നാട്ടുകാർ അന്വേഷിച്ചപ്പോൾ തൊഴുത്തിനു സമീപത്തു കുമാരനെ വീണു കിടക്കുന്ന നിലയിലും തൊഴുത്തിൽ ഒരു പശുവിനെ ചത്തനിലയിലും കണ്ടെത്തി.
കുമാരനെ ഉടൻ തന്നെ വടക്കേത്തറ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവച്ചിരുന്നു. പഴയന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പോസ്റ്റുമാർട്ടം നടത്തിയ ശേഷമേ മരണകാരണം വ്യക്തമാകൂ. ഭാര്യ: ലത. മക്കൾ: രതീഷ്, ശ്രുതി.