കോലഴി സെന്റ് ബെനഡിക്ട് പള്ളിയിൽ തിരുനാൾ
1573046
Saturday, July 5, 2025 1:37 AM IST
കോലഴി: സെന്റ് ബെനഡിക്ട് പള്ളിയിലെ ഉൗട്ടുതിരുനാൾ കൊടിയേറ്റം വികാരി ഫാ. പോൾ പേരാമംഗലത്ത് നിർവഹിച്ചു. 13 നാണ് തിരുനാൾ. രാവിലെ 9.30 നുള്ള ആഘോഷമായ ദിവ്യബലിക്ക് അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര മുഖ്യകാർമികത്വം വഹിക്കും. ഫാ. ഫിജോ ആലപ്പാടൻ സന്ദേശം നൽകും. തുടർന്ന് നേർച്ചയൂട്ട് ഉച്ചതിരിഞ്ഞ് മൂന്നുവരെ ഉണ്ടായിരിക്കും.