പ്രൈവറ്റ് ഹെലികോപ്റ്റർ, ഡ്രോണ്‍ വിലക്കി
1573473
Sunday, July 6, 2025 7:08 AM IST
തൃശൂർ: ഗുരുവായൂർ സന്ദർശിക്കുന്ന ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ യാത്രയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കണ്ടാണശേരി ഗ്രാമപഞ്ചായത്ത്, ഗുരുവായൂർ മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ എയർ സ്പേസിൽ പ്രൈവറ്റ് ഹെലികോപ്റ്റർ, ഡ്രോണ്‍, ഹാംഗ് ഗ്ലൈഡറുകൾ, ടോയ് പ്ലെയിൻ എന്നിവയുടെ ഉപയോഗം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. രാവിലെ എട്ടുമുതൽ 10.30 വരെയാണു നിരോധനം.