തൃ​ശൂ​ർ: പ​ബ്ലി​ക് ലൈ​ബ്ര​റി റീ​ഡിം​ഗ് റൂ​മി​ലെ ഫാ​ൻ പൊ​ട്ടി​വീ​ണു. മെ​ന്പ​ർ​മാ​ർ​ക്കു​ള്ള റീ​ഡിം​ഗ് റൂ​മി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്കാ​ണു സം​ഭ​വം. അ​പ​ക​ട​സ​മ​യ​ത്ത് മെ​ന്പ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. റീ​ഡിം​ഗ് റൂ​മി​നു തൊ​ട്ടു​മു​ക​ളി​ലെ നി​ല​യി​ല​ട​ക്കം പ​ല​യി​ട​ത്തും ചോ​ർ​ച്ച​യു​ള്ള​താ​യും മ​ഴ​വെ​ള്ളം കി​നി​ഞ്ഞി​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നും മെ​ന്പ​ർ​മാ​ർ പ​റ​ഞ്ഞു.