കുന്നംകുളത്ത് കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
1573481
Sunday, July 6, 2025 7:08 AM IST
കുന്നംകുളം: ഒരു കിലോ കഞ്ചാവുമായി കുന്നംകുളത്ത് രണ്ടുപേർ അറസ്റ്റിൽ. കുന്നംകുളം അടുപ്പുട്ടി പാക്കത്ത് അജിത് (35), കാക്കശേരി ബെർലിൻ (27) എന്നിവരെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകീട്ട് കുന്നംകുളം വടക്കാഞ്ചേരി റോഡിൽ നിന്നുമാണ് ഇവർ പിടിയിലാകുന്നത്. കുന്നംകുളം പോലീസും ഡാൻസാഫ് സംഘവും ചേർന്നായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.