റോട്ടറി ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു
1573467
Sunday, July 6, 2025 7:08 AM IST
കൊടുങ്ങല്ലൂർ: റോട്ടറി ക്ലബിന്റെ പുതിയ പ്രസിഡന്റായി എം.എ. ജോഷിയും സെക്രട്ടറിയായി എൻ.ആർ. ജിജുവും സ്ഥാനമേറ്റു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ജോഷി ചാക്കോ മുഖ്യാതിഥിയായിരുന്നു.
നിർധനരായ 1000 പേർക്ക് ഡയാലിസിസ് കിറ്റുകൾ വിതരണംചെയ്യുമെന്നും നാരായണമംഗലം 9, 10 വാർഡുകളിലെ ശുദ്ധജലക്ഷാമം നേരിടുന്ന 250 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നതിന് വാട്ടർ ടാങ്കിന്റെയും മറ്റും നിർമാണംപൂർത്തിയാക്കി ഈവർഷംതന്നെ നഗരസഭയ്ക്ക് കൈമാറുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയം കൈവരിച്ചവരേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ആദരിച്ചു. അസി. ഗവർണർ ഷാജി ജോസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജിജിആർ ഇ.കെ. രമേഷ് മുഖ്യാതിഥികളെ പരിചയപ്പെടുത്തി.