ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
1573465
Sunday, July 6, 2025 7:08 AM IST
മുരിങ്ങൂർ: ചെറുമറ്റം ആര്‍ട്സ് ആന്റ്ഡ് സ്പോര്‍ട്സ് ക്ലബും ഭട്ടേരി മഠം ഹോസ്പിറ്റലും സംയുക്തമായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി.
ഫാ. ജോഷി കളപറമ്പത്ത് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ കുട്ടികള്‍ക്കുള്ള സൗജന്യ പഠനോപകരണ വിതരണവും ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്നു. ക്ലബ് പ്രസിഡന്റ്് ജിനോ ജെ.പുല്ലേലി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ റിന്‍സി രാജേഷ്, ഷീജ പോളി, റൈമോള്‍ ജോസ്, സംവിധായകന് കെ.എം. മധുസൂദനനൻ, ക്ലബ് വൈസ് പ്രസിഡന്റ് സിംസണ്‍ വെമ്പിലാന്‍, സെക്രട്ടറി ജിനു വിജയന് എന്നിവർ പ്രസംഗിച്ചു. ഭട്ടേരി മഠം ഹോസ്പിറ്റല്‍ ഡോക്ടർമാരായ ഡോ. ജഗന്നിവാസ് ഭട്ടേരി, ഡോ. മനു കൃഷ്ണൻ, ഡോ. ക്ലിയോ സോണി എന്നിവര്‍ മഴക്കാല രോഗങ്ങളും പ്രതിവിധികളും എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.