അറിവ് നേടുന്നതോടൊപ്പം ചുറ്റുപാടുകൾ നോക്കിക്കാണുന്ന മനസുള്ളവരാകണം: വി.ഡി. സതീശൻ
1573472
Sunday, July 6, 2025 7:08 AM IST
ചാലക്കുടി: വിദ്യാഭ്യാസത്തിൽ അറിവുനേടുന്നതോടപ്പം സങ്കടപ്പെടുന്നവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ചുറ്റുപാടുകൾ നോക്കിക്കാണുന്ന മനസുകൂടി രൂപപ്പെടുത്തിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
എസ്എസ്എൽസി, പ്ലസ്ടു ഉന്നതവിജയം നേടിയ വിദ്യാർഥികളെയും നൂറുശതമാനം വിജയംനേടിയ വിദ്യാലയങ്ങളെയും ആദരിക്കുന്നതിന് സനീഷ്കുമാർ ജോസഫ് എംഎൽഎ ഒരുക്കിയ എംഎൽഎ അവാർഡ്-2025 ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സേക്രഡ് ഹാർട്ട് കോളജിൽനടന്ന ചടങ്ങിൽ സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷതവഹിച്ചു.
നഗരസഭ ചെയർപേഴ്സൻ ഷിബു വാലപ്പൻ, തൃശൂർ റേഞ്ച് ഡിഐജി എച്ച്. ഹരിശങ്കർ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, കോടശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജെയിംസ്, കൗൺസിലർ ബിന്ദു ശശികുമാർ, കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഐറിൻ തുടങ്ങിയവർ പ്രസംഗിച്ചു.