ഇ​രി​ങ്ങാ​ല​ക്കു​ട: വ​യോ​ധി​ക​യെ വീ​ട്ടി​ല്‍ കൊ​ണ്ടുവി​ടാ​മെ​ന്നുപ​റ​ഞ്ഞ് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടുപോ​യി സ്വ​ര്‍​ണമാ​ല കവര്‌ന്ന സം​ഭ​വ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി അ​റ​സ്റ്റി​ല്‍. ത​മി​ഴ്‌​നാ​ട് പൊ​ള്ളാ​ച്ചി വാ​ടി​പ്പെ​ട്ടി സ്വ​ദേ​ശി​നി അ​മ്മു (26)വിനെ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഏ​പ്രി​ല്‍ 16 നാ​ണ് സം​ഭ​വം. മു​രി​യാ​ട് പാ​റേ​ക്കാ​ട്ടു​ക​ര സ്വ​ദേ​ശി​നി വി​യ്യ​ത്ത് വീ​ട്ടി​ല്‍ ത​ങ്ക​മ​ണി(73) ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍പോ​യി തി​രി​കെ വീ​ട്ടി​ല്‍ പോ​കു​ന്ന​തി​നാ​യി ബ​സ് കാ​ത്ത് നി​ല്‍​ക്കു​മ്പോ​ള്‍ ആ​ശു​പ​ത്രി​യി​ല്‍വ​ച്ച് പ​രി​ച​യ​പ്പെ​ട്ട പ്ര​തി​ക​ളാ​യ ര​ണ്ട് സ്ത്രീ​ക​ള്‍ എ​വി​ടേ​ക്കാ​ണുപോ​കു​ന്ന​തെ​ന്നുചോദി​ക്കു​ക​യും പാ​റേ​ക്കാ​ട്ടു​കര​യി​ലേ​ക്കാ​ണെ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍ ഞ​ങ്ങ​ളും അ​വി​ടേ​ക്കാ​ണെ​ന്നും അ​വി​ടെയാക്കാ​മെ​ന്നും പ​റ​ഞ്ഞു. ഓ​ട്ടോ​യി​ല്‍ പോ​കു​ന്ന​തി​നു​ള്ള പ​ണ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ പ്ര​തി​ക​ള്‍ പ​ണംകൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ലെ സ്റ്റാ​ന്‌ഡില്‍നി​ന്ന് ഓ​ട്ടോ​ വി​ളി​ച്ച് ത​ങ്ക​മ​ണി​യെ ന​ടു​ക്കി​രു​ത്തി പോ​വു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പാ​റേ​ക്കാ​ട്ടു​ക​ര​യി​ലെ റേ​ഷ​ന്‍ക​ട​യു​ടെ മു​ന്‍​വ​ശം ത​ങ്ക​മ​ണി​യെ ഇ​റ​ക്കി പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടു. അ​ല്പസ​മ​യം ക​ഴി​ഞ്ഞാ​ണ് ത​ങ്ക​മ​ണി മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​രമ​റി​ഞ്ഞ​ത്. ഉ​ട​നെ നാ​ട്ടു​കാരെ അ​റി​യി​ച്ച് പ്ര​തി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ത​ങ്ക​മ​ണി​യു​ടെ ക​ഴു​ത്തി​ല്‍ കി​ട​ന്നി​രു​ന്ന ര​ണ്ടേമു​ക്കാ​ല്‍പ​വ​ന്‍ തൂ​ക്കംവ​രു​ന്ന​ സ്വ​ര്‍​ണമാ​ല​യാ​ണ് വി​ദ​ഗ്ധ​മാ​യി കവര്‌ന്ന​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‌ഡ് ചെ​യ്തു. പ്ര​തി​യാ​യ അ​മ്മു​വി​നെ കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് പോ​ലീ​സ് സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണ​പ്പെ​ട്ട​തി​നെതു​ട​ര്‍​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് ന​ട​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നിന്ന് പ്ര​തി​യെ കൂ​ട്ടി​ക്കൊ​ണ്ടുവ​ന്ന് ത​ങ്ക​മ​ണി​യെ കാ​ണി​ച്ച് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.